സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക് അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
Reveiwers: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
Author: അബ്ദുല്‍ ഹമീദ് മദനി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
Reveiwers: മുഹമ്മദ് കബീര്‍ സലഫി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
ഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
Author: അബ്ദുല്‍ മുന്‍ഇം അല്‍ജദാവി
Reveiwers: മുഹമ്മദ് കുട്ടി അബൂബക്കര്‍
Translators: അബ്ദുറസാക് സ്വലാഹി
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
Author: ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി