മലയാളം
Surah സ്വാഫാത്ത് - Aya count 182
وَالصَّافَّاتِ صَفًّا
( 1 ) ![മലയാളം - സ്വാഫാത്ത് - Aya 1 സ്വാഫാത്ത് - Aya 1](style/islamic/icons/mp3.png)
ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,
فَالزَّاجِرَاتِ زَجْرًا
( 2 ) ![മലയാളം - സ്വാഫാത്ത് - Aya 2 സ്വാഫാത്ത് - Aya 2](style/islamic/icons/mp3.png)
എന്നിട്ട് ശക്തിയായി തടയുന്നവരും,
فَالتَّالِيَاتِ ذِكْرًا
( 3 ) ![മലയാളം - സ്വാഫാത്ത് - Aya 3 സ്വാഫാത്ത് - Aya 3](style/islamic/icons/mp3.png)
എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
إِنَّ إِلَٰهَكُمْ لَوَاحِدٌ
( 4 ) ![മലയാളം - സ്വാഫാത്ത് - Aya 4 സ്വാഫാത്ത് - Aya 4](style/islamic/icons/mp3.png)
തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ
( 5 ) ![മലയാളം - സ്വാഫാത്ത് - Aya 5 സ്വാഫാത്ത് - Aya 5](style/islamic/icons/mp3.png)
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ
( 6 ) ![മലയാളം - സ്വാഫാത്ത് - Aya 6 സ്വാഫാത്ത് - Aya 6](style/islamic/icons/mp3.png)
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ
( 7 ) ![മലയാളം - സ്വാഫാത്ത് - Aya 7 സ്വാഫാത്ത് - Aya 7](style/islamic/icons/mp3.png)
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
( 8 ) ![മലയാളം - സ്വാഫാത്ത് - Aya 8 സ്വാഫാത്ത് - Aya 8](style/islamic/icons/mp3.png)
അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ
( 9 ) ![മലയാളം - സ്വാഫാത്ത് - Aya 9 സ്വാഫാത്ത് - Aya 9](style/islamic/icons/mp3.png)
ബഹിഷ്കൃതരായിക്കൊണ്ട് അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്.
إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
( 10 ) ![മലയാളം - സ്വാഫാത്ത് - Aya 10 സ്വാഫാത്ത് - Aya 10](style/islamic/icons/mp3.png)
പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
( 11 ) ![മലയാളം - സ്വാഫാത്ത് - Aya 11 സ്വാഫാത്ത് - Aya 11](style/islamic/icons/mp3.png)
ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
بَلْ عَجِبْتَ وَيَسْخَرُونَ
( 12 ) ![മലയാളം - സ്വാഫാത്ത് - Aya 12 സ്വാഫാത്ത് - Aya 12](style/islamic/icons/mp3.png)
പക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
وَإِذَا ذُكِّرُوا لَا يَذْكُرُونَ
( 13 ) ![മലയാളം - സ്വാഫാത്ത് - Aya 13 സ്വാഫാത്ത് - Aya 13](style/islamic/icons/mp3.png)
അവര്‍ക്ക് ഉപദേശം നല്കപ്പെട്ടാല് അവര്‍ ആലോചിക്കുന്നില്ല.
وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ
( 14 ) ![മലയാളം - സ്വാഫാത്ത് - Aya 14 സ്വാഫാത്ത് - Aya 14](style/islamic/icons/mp3.png)
അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
( 15 ) ![മലയാളം - സ്വാഫാത്ത് - Aya 15 സ്വാഫാത്ത് - Aya 15](style/islamic/icons/mp3.png)
അവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്.
أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
( 16 ) ![മലയാളം - സ്വാഫാത്ത് - Aya 16 സ്വാഫാത്ത് - Aya 16](style/islamic/icons/mp3.png)
(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?
أَوَآبَاؤُنَا الْأَوَّلُونَ
( 17 ) ![മലയാളം - സ്വാഫാത്ത് - Aya 17 സ്വാഫാത്ത് - Aya 17](style/islamic/icons/mp3.png)
ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)
قُلْ نَعَمْ وَأَنتُمْ دَاخِرُونَ
( 18 ) ![മലയാളം - സ്വാഫാത്ത് - Aya 18 സ്വാഫാത്ത് - Aya 18](style/islamic/icons/mp3.png)
പറയുക: അതെ. (അന്ന്) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
( 19 ) ![മലയാളം - സ്വാഫാത്ത് - Aya 19 സ്വാഫാത്ത് - Aya 19](style/islamic/icons/mp3.png)
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു.
وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ
( 20 ) ![മലയാളം - സ്വാഫാത്ത് - Aya 20 സ്വാഫാത്ത് - Aya 20](style/islamic/icons/mp3.png)
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ!
هَٰذَا يَوْمُ الْفَصْلِ الَّذِي كُنتُم بِهِ تُكَذِّبُونَ
( 21 ) ![മലയാളം - സ്വാഫാത്ത് - Aya 21 സ്വാഫാത്ത് - Aya 21](style/islamic/icons/mp3.png)
(അവര്‍ക്ക് മറുപടി നല്കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്.
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ
( 22 ) ![മലയാളം - സ്വാഫാത്ത് - Aya 22 സ്വാഫാത്ത് - Aya 22](style/islamic/icons/mp3.png)
(അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ
( 23 ) ![മലയാളം - സ്വാഫാത്ത് - Aya 23 സ്വാഫാത്ത് - Aya 23](style/islamic/icons/mp3.png)
അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക.
وَقِفُوهُمْ ۖ إِنَّهُم مَّسْئُولُونَ
( 24 ) ![മലയാളം - സ്വാഫാത്ത് - Aya 24 സ്വാഫാത്ത് - Aya 24](style/islamic/icons/mp3.png)
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.
مَا لَكُمْ لَا تَنَاصَرُونَ
( 25 ) ![മലയാളം - സ്വാഫാത്ത് - Aya 25 സ്വാഫാത്ത് - Aya 25](style/islamic/icons/mp3.png)
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്
بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ
( 26 ) ![മലയാളം - സ്വാഫാത്ത് - Aya 26 സ്വാഫാത്ത് - Aya 26](style/islamic/icons/mp3.png)
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
( 27 ) ![മലയാളം - സ്വാഫാത്ത് - Aya 27 സ്വാഫാത്ത് - Aya 27](style/islamic/icons/mp3.png)
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.
قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ
( 28 ) ![മലയാളം - സ്വാഫാത്ത് - Aya 28 സ്വാഫാത്ത് - Aya 28](style/islamic/icons/mp3.png)
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.)
قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ
( 29 ) ![മലയാളം - സ്വാഫാത്ത് - Aya 29 സ്വാഫാത്ത് - Aya 29](style/islamic/icons/mp3.png)
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്.
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ ۖ بَلْ كُنتُمْ قَوْمًا طَاغِينَ
( 30 ) ![മലയാളം - സ്വാഫാത്ത് - Aya 30 സ്വാഫാത്ത് - Aya 30](style/islamic/icons/mp3.png)
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.
فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ
( 31 ) ![മലയാളം - സ്വാഫാത്ത് - Aya 31 സ്വാഫാത്ത് - Aya 31](style/islamic/icons/mp3.png)
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്.
فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ
( 32 ) ![മലയാളം - സ്വാഫാത്ത് - Aya 32 സ്വാഫാത്ത് - Aya 32](style/islamic/icons/mp3.png)
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.
فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ
( 33 ) ![മലയാളം - സ്വാഫാത്ത് - Aya 33 സ്വാഫാത്ത് - Aya 33](style/islamic/icons/mp3.png)
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.
إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
( 34 ) ![മലയാളം - സ്വാഫാത്ത് - Aya 34 സ്വാഫാത്ത് - Aya 34](style/islamic/icons/mp3.png)
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു.
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ
( 35 ) ![മലയാളം - സ്വാഫാത്ത് - Aya 35 സ്വാഫാത്ത് - Aya 35](style/islamic/icons/mp3.png)
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.
وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ
( 36 ) ![മലയാളം - സ്വാഫാത്ത് - Aya 36 സ്വാഫാത്ത് - Aya 36](style/islamic/icons/mp3.png)
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.
بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ
( 37 ) ![മലയാളം - സ്വാഫാത്ത് - Aya 37 സ്വാഫാത്ത് - Aya 37](style/islamic/icons/mp3.png)
അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്. (മുമ്പ് വന്ന) ദൈവദൂതന്മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ
( 38 ) ![മലയാളം - സ്വാഫാത്ത് - Aya 38 സ്വാഫാത്ത് - Aya 38](style/islamic/icons/mp3.png)
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
( 39 ) ![മലയാളം - സ്വാഫാത്ത് - Aya 39 സ്വാഫാത്ത് - Aya 39](style/islamic/icons/mp3.png)
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുകയുള്ളു.
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
( 40 ) ![മലയാളം - സ്വാഫാത്ത് - Aya 40 സ്വാഫാത്ത് - Aya 40](style/islamic/icons/mp3.png)
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഇതില്‍ നിന്ന് ഒഴിവാകുന്നു.
أُولَٰئِكَ لَهُمْ رِزْقٌ مَّعْلُومٌ
( 41 ) ![മലയാളം - സ്വാഫാത്ത് - Aya 41 സ്വാഫാത്ത് - Aya 41](style/islamic/icons/mp3.png)
അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.
فَوَاكِهُ ۖ وَهُم مُّكْرَمُونَ
( 42 ) ![മലയാളം - സ്വാഫാത്ത് - Aya 42 സ്വാഫാത്ത് - Aya 42](style/islamic/icons/mp3.png)
വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.
فِي جَنَّاتِ النَّعِيمِ
( 43 ) ![മലയാളം - സ്വാഫാത്ത് - Aya 43 സ്വാഫാത്ത് - Aya 43](style/islamic/icons/mp3.png)
സൌഭാഗ്യത്തിന്റെ സ്വര്‍ഗത്തോപ്പുകളില്‍.
عَلَىٰ سُرُرٍ مُّتَقَابِلِينَ
( 44 ) ![മലയാളം - സ്വാഫാത്ത് - Aya 44 സ്വാഫാത്ത് - Aya 44](style/islamic/icons/mp3.png)
അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ
( 45 ) ![മലയാളം - സ്വാഫാത്ത് - Aya 45 സ്വാഫാത്ത് - Aya 45](style/islamic/icons/mp3.png)
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
بَيْضَاءَ لَذَّةٍ لِّلشَّارِبِينَ
( 46 ) ![മലയാളം - സ്വാഫാത്ത് - Aya 46 സ്വാഫാത്ത് - Aya 46](style/islamic/icons/mp3.png)
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
( 47 ) ![മലയാളം - സ്വാഫാത്ത് - Aya 47 സ്വാഫാത്ത് - Aya 47](style/islamic/icons/mp3.png)
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
وَعِندَهُمْ قَاصِرَاتُ الطَّرْفِ عِينٌ
( 48 ) ![മലയാളം - സ്വാഫാത്ത് - Aya 48 സ്വാഫാത്ത് - Aya 48](style/islamic/icons/mp3.png)
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
كَأَنَّهُنَّ بَيْضٌ مَّكْنُونٌ
( 49 ) ![മലയാളം - സ്വാഫാത്ത് - Aya 49 സ്വാഫാത്ത് - Aya 49](style/islamic/icons/mp3.png)
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
( 50 ) ![മലയാളം - സ്വാഫാത്ത് - Aya 50 സ്വാഫാത്ത് - Aya 50](style/islamic/icons/mp3.png)
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും
قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ
( 51 ) ![മലയാളം - സ്വാഫാത്ത് - Aya 51 സ്വാഫാത്ത് - Aya 51](style/islamic/icons/mp3.png)
അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.
يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ
( 52 ) ![മലയാളം - സ്വാഫാത്ത് - Aya 52 സ്വാഫാത്ത് - Aya 52](style/islamic/icons/mp3.png)
അവന് പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ
( 53 ) ![മലയാളം - സ്വാഫാത്ത് - Aya 53 സ്വാഫാത്ത് - Aya 53](style/islamic/icons/mp3.png)
നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
قَالَ هَلْ أَنتُم مُّطَّلِعُونَ
( 54 ) ![മലയാളം - സ്വാഫാത്ത് - Aya 54 സ്വാഫാത്ത് - Aya 54](style/islamic/icons/mp3.png)
തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ
( 55 ) ![മലയാളം - സ്വാഫാത്ത് - Aya 55 സ്വാഫാത്ത് - Aya 55](style/islamic/icons/mp3.png)
എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യത്തില്‍ കാണും.
قَالَ تَاللَّهِ إِن كِدتَّ لَتُرْدِينِ
( 56 ) ![മലയാളം - സ്വാഫാത്ത് - Aya 56 സ്വാഫാത്ത് - Aya 56](style/islamic/icons/mp3.png)
അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ
( 57 ) ![മലയാളം - സ്വാഫാത്ത് - Aya 57 സ്വാഫാത്ത് - Aya 57](style/islamic/icons/mp3.png)
എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
أَفَمَا نَحْنُ بِمَيِّتِينَ
( 58 ) ![മലയാളം - സ്വാഫാത്ത് - Aya 58 സ്വാഫാത്ത് - Aya 58](style/islamic/icons/mp3.png)
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ
( 59 ) ![മലയാളം - സ്വാഫാത്ത് - Aya 59 സ്വാഫാത്ത് - Aya 59](style/islamic/icons/mp3.png)
നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.
إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ
( 60 ) ![മലയാളം - സ്വാഫാത്ത് - Aya 60 സ്വാഫാത്ത് - Aya 60](style/islamic/icons/mp3.png)
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം.
لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ
( 61 ) ![മലയാളം - സ്വാഫാത്ത് - Aya 61 സ്വാഫാത്ത് - Aya 61](style/islamic/icons/mp3.png)
ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്ത്തകന്മാര് പ്രവര്‍ത്തിക്കുന്നത്.
أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ
( 62 ) ![മലയാളം - സ്വാഫാത്ത് - Aya 62 സ്വാഫാത്ത് - Aya 62](style/islamic/icons/mp3.png)
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
( 63 ) ![മലയാളം - സ്വാഫാത്ത് - Aya 63 സ്വാഫാത്ത് - Aya 63](style/islamic/icons/mp3.png)
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
( 64 ) ![മലയാളം - സ്വാഫാത്ത് - Aya 64 സ്വാഫാത്ത് - Aya 64](style/islamic/icons/mp3.png)
നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്.
طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ
( 65 ) ![മലയാളം - സ്വാഫാത്ത് - Aya 65 സ്വാഫാത്ത് - Aya 65](style/islamic/icons/mp3.png)
അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ
( 66 ) ![മലയാളം - സ്വാഫാത്ത് - Aya 66 സ്വാഫാത്ത് - Aya 66](style/islamic/icons/mp3.png)
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ
( 67 ) ![മലയാളം - സ്വാഫാത്ത് - Aya 67 സ്വാഫാത്ത് - Aya 67](style/islamic/icons/mp3.png)
പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്.
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ
( 68 ) ![മലയാളം - സ്വാഫാത്ത് - Aya 68 സ്വാഫാത്ത് - Aya 68](style/islamic/icons/mp3.png)
പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു.
إِنَّهُمْ أَلْفَوْا آبَاءَهُمْ ضَالِّينَ
( 69 ) ![മലയാളം - സ്വാഫാത്ത് - Aya 69 സ്വാഫാത്ത് - Aya 69](style/islamic/icons/mp3.png)
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്.
فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ
( 70 ) ![മലയാളം - സ്വാഫാത്ത് - Aya 70 സ്വാഫാത്ത് - Aya 70](style/islamic/icons/mp3.png)
അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്പാടുകളിലൂടെ കുതിച്ചു പായുന്നു.
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ
( 71 ) ![മലയാളം - സ്വാഫാത്ത് - Aya 71 സ്വാഫാത്ത് - Aya 71](style/islamic/icons/mp3.png)
ഇവര്‍ക്ക് മുമ്പ് പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്.
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ
( 72 ) ![മലയാളം - സ്വാഫാത്ത് - Aya 72 സ്വാഫാത്ത് - Aya 72](style/islamic/icons/mp3.png)
അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്.
فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ
( 73 ) ![മലയാളം - സ്വാഫാത്ത് - Aya 73 സ്വാഫാത്ത് - Aya 73](style/islamic/icons/mp3.png)
എന്നിട്ട് നോക്കൂ; ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്.
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
( 74 ) ![മലയാളം - സ്വാഫാത്ത് - Aya 74 സ്വാഫാത്ത് - Aya 74](style/islamic/icons/mp3.png)
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ.
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ
( 75 ) ![മലയാളം - സ്വാഫാത്ത് - Aya 75 സ്വാഫാത്ത് - Aya 75](style/islamic/icons/mp3.png)
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്കിയവന് എത്ര നല്ലവന്‍!
وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ
( 76 ) ![മലയാളം - സ്വാഫാത്ത് - Aya 76 സ്വാഫാത്ത് - Aya 76](style/islamic/icons/mp3.png)
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ
( 77 ) ![മലയാളം - സ്വാഫാത്ത് - Aya 77 സ്വാഫാത്ത് - Aya 77](style/islamic/icons/mp3.png)
അദ്ദേഹത്തിന്റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കുകയും.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
( 78 ) ![മലയാളം - സ്വാഫാത്ത് - Aya 78 സ്വാഫാത്ത് - Aya 78](style/islamic/icons/mp3.png)
പില്ക്കാലത്ത് വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ
( 79 ) ![മലയാളം - സ്വാഫാത്ത് - Aya 79 സ്വാഫാത്ത് - Aya 79](style/islamic/icons/mp3.png)
ലോകരില്‍ നൂഹിന് സമാധാനം!
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
( 80 ) ![മലയാളം - സ്വാഫാത്ത് - Aya 80 സ്വാഫാത്ത് - Aya 80](style/islamic/icons/mp3.png)
തീര്‍ച്ചയായും അപ്രകാരമാണ് സദ്വൃത്തന്‍മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
( 81 ) ![മലയാളം - സ്വാഫാത്ത് - Aya 81 സ്വാഫാത്ത് - Aya 81](style/islamic/icons/mp3.png)
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
ثُمَّ أَغْرَقْنَا الْآخَرِينَ
( 82 ) ![മലയാളം - സ്വാഫാത്ത് - Aya 82 സ്വാഫാത്ത് - Aya 82](style/islamic/icons/mp3.png)
പിന്നീട് നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ
( 83 ) ![മലയാളം - സ്വാഫാത്ത് - Aya 83 സ്വാഫാത്ത് - Aya 83](style/islamic/icons/mp3.png)
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കക്ഷികളില്‍ പെട്ട ആള് തന്നെയാകുന്നു ഇബ്രാഹീം.
إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ
( 84 ) ![മലയാളം - സ്വാഫാത്ത് - Aya 84 സ്വാഫാത്ത് - Aya 84](style/islamic/icons/mp3.png)
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
( 85 ) ![മലയാളം - സ്വാഫാത്ത് - Aya 85 സ്വാഫാത്ത് - Aya 85](style/islamic/icons/mp3.png)
തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്?
أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ
( 86 ) ![മലയാളം - സ്വാഫാത്ത് - Aya 86 സ്വാഫാത്ത് - Aya 86](style/islamic/icons/mp3.png)
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
فَمَا ظَنُّكُم بِرَبِّ الْعَالَمِينَ
( 87 ) ![മലയാളം - സ്വാഫാത്ത് - Aya 87 സ്വാഫാത്ത് - Aya 87](style/islamic/icons/mp3.png)
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?
فَنَظَرَ نَظْرَةً فِي النُّجُومِ
( 88 ) ![മലയാളം - സ്വാഫാത്ത് - Aya 88 സ്വാഫാത്ത് - Aya 88](style/islamic/icons/mp3.png)
എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
فَقَالَ إِنِّي سَقِيمٌ
( 89 ) ![മലയാളം - സ്വാഫാത്ത് - Aya 89 സ്വാഫാത്ത് - Aya 89](style/islamic/icons/mp3.png)
തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു.
فَتَوَلَّوْا عَنْهُ مُدْبِرِينَ
( 90 ) ![മലയാളം - സ്വാഫാത്ത് - Aya 90 സ്വാഫാത്ത് - Aya 90](style/islamic/icons/mp3.png)
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി.
فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
( 91 ) ![മലയാളം - സ്വാഫാത്ത് - Aya 91 സ്വാഫാത്ത് - Aya 91](style/islamic/icons/mp3.png)
എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
مَا لَكُمْ لَا تَنطِقُونَ
( 92 ) ![മലയാളം - സ്വാഫാത്ത് - Aya 92 സ്വാഫാത്ത് - Aya 92](style/islamic/icons/mp3.png)
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
( 93 ) ![മലയാളം - സ്വാഫാത്ത് - Aya 93 സ്വാഫാത്ത് - Aya 93](style/islamic/icons/mp3.png)
തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.
فَأَقْبَلُوا إِلَيْهِ يَزِفُّونَ
( 94 ) ![മലയാളം - സ്വാഫാത്ത് - Aya 94 സ്വാഫാത്ത് - Aya 94](style/islamic/icons/mp3.png)
എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു.
قَالَ أَتَعْبُدُونَ مَا تَنْحِتُونَ
( 95 ) ![മലയാളം - സ്വാഫാത്ത് - Aya 95 സ്വാഫാത്ത് - Aya 95](style/islamic/icons/mp3.png)
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
( 96 ) ![മലയാളം - സ്വാഫാത്ത് - Aya 96 സ്വാഫാത്ത് - Aya 96](style/islamic/icons/mp3.png)
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.
قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ
( 97 ) ![മലയാളം - സ്വാഫാത്ത് - Aya 97 സ്വാഫാത്ത് - Aya 97](style/islamic/icons/mp3.png)
അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.
فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ
( 98 ) ![മലയാളം - സ്വാഫാത്ത് - Aya 98 സ്വാഫാത്ത് - Aya 98](style/islamic/icons/mp3.png)
അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്.
وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ
( 99 ) ![മലയാളം - സ്വാഫാത്ത് - Aya 99 സ്വാഫാത്ത് - Aya 99](style/islamic/icons/mp3.png)
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന് എനിക്ക് വഴി കാണിക്കുന്നതാണ്.
رَبِّ هَبْ لِي مِنَ الصَّالِحِينَ
( 100 ) ![മലയാളം - സ്വാഫാത്ത് - Aya 100 സ്വാഫാത്ത് - Aya 100](style/islamic/icons/mp3.png)
എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.
فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
( 101 ) ![മലയാളം - സ്വാഫാത്ത് - Aya 101 സ്വാഫാത്ത് - Aya 101](style/islamic/icons/mp3.png)
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ
( 102 ) ![മലയാളം - സ്വാഫാത്ത് - Aya 102 സ്വാഫാത്ത് - Aya 102](style/islamic/icons/mp3.png)
എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.
فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
( 103 ) ![മലയാളം - സ്വാഫാത്ത് - Aya 103 സ്വാഫാത്ത് - Aya 103](style/islamic/icons/mp3.png)
അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
وَنَادَيْنَاهُ أَن يَا إِبْرَاهِيمُ
( 104 ) ![മലയാളം - സ്വാഫാത്ത് - Aya 104 സ്വാഫാത്ത് - Aya 104](style/islamic/icons/mp3.png)
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
( 105 ) ![മലയാളം - സ്വാഫാത്ത് - Aya 105 സ്വാഫാത്ത് - Aya 105](style/islamic/icons/mp3.png)
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ
( 106 ) ![മലയാളം - സ്വാഫാത്ത് - Aya 106 സ്വാഫാത്ത് - Aya 106](style/islamic/icons/mp3.png)
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.
وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
( 107 ) ![മലയാളം - സ്വാഫാത്ത് - Aya 107 സ്വാഫാത്ത് - Aya 107](style/islamic/icons/mp3.png)
അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
( 108 ) ![മലയാളം - സ്വാഫാത്ത് - Aya 108 സ്വാഫാത്ത് - Aya 108](style/islamic/icons/mp3.png)
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
سَلَامٌ عَلَىٰ إِبْرَاهِيمَ
( 109 ) ![മലയാളം - സ്വാഫാത്ത് - Aya 109 സ്വാഫാത്ത് - Aya 109](style/islamic/icons/mp3.png)
ഇബ്രാഹീമിന് സമാധാനം!
كَذَٰلِكَ نَجْزِي الْمُحْسِنِينَ
( 110 ) ![മലയാളം - സ്വാഫാത്ത് - Aya 110 സ്വാഫാത്ത് - Aya 110](style/islamic/icons/mp3.png)
അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
( 111 ) ![മലയാളം - സ്വാഫാത്ത് - Aya 111 സ്വാഫാത്ത് - Aya 111](style/islamic/icons/mp3.png)
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു.
وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ
( 112 ) ![മലയാളം - സ്വാഫാത്ത് - Aya 112 സ്വാഫാത്ത് - Aya 112](style/islamic/icons/mp3.png)
ഇഷാഖ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകന് എന്ന നിലയില്‍.
وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
( 113 ) ![മലയാളം - സ്വാഫാത്ത് - Aya 113 സ്വാഫാത്ത് - Aya 113](style/islamic/icons/mp3.png)
അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്.
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ
( 114 ) ![മലയാളം - സ്വാഫാത്ത് - Aya 114 സ്വാഫാത്ത് - Aya 114](style/islamic/icons/mp3.png)
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ
( 115 ) ![മലയാളം - സ്വാഫാത്ത് - Aya 115 സ്വാഫാത്ത് - Aya 115](style/islamic/icons/mp3.png)
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ
( 116 ) ![മലയാളം - സ്വാഫാത്ത് - Aya 116 സ്വാഫാത്ത് - Aya 116](style/islamic/icons/mp3.png)
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
( 117 ) ![മലയാളം - സ്വാഫാത്ത് - Aya 117 സ്വാഫാത്ത് - Aya 117](style/islamic/icons/mp3.png)
അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും,
وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ
( 118 ) ![മലയാളം - സ്വാഫാത്ത് - Aya 118 സ്വാഫാത്ത് - Aya 118](style/islamic/icons/mp3.png)
അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ
( 119 ) ![മലയാളം - സ്വാഫാത്ത് - Aya 119 സ്വാഫാത്ത് - Aya 119](style/islamic/icons/mp3.png)
പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ
( 120 ) ![മലയാളം - സ്വാഫാത്ത് - Aya 120 സ്വാഫാത്ത് - Aya 120](style/islamic/icons/mp3.png)
മൂസായ്ക്കും ഹാറൂന്നും സമാധാനം!
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
( 121 ) ![മലയാളം - സ്വാഫാത്ത് - Aya 121 സ്വാഫാത്ത് - Aya 121](style/islamic/icons/mp3.png)
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ
( 122 ) ![മലയാളം - സ്വാഫാത്ത് - Aya 122 സ്വാഫാത്ത് - Aya 122](style/islamic/icons/mp3.png)
തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ
( 123 ) ![മലയാളം - സ്വാഫാത്ത് - Aya 123 സ്വാഫാത്ത് - Aya 123](style/islamic/icons/mp3.png)
ഇല്യാസും ദൂതന്മാരിലൊരാള് തന്നെ.
إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
( 124 ) ![മലയാളം - സ്വാഫാത്ത് - Aya 124 സ്വാഫാത്ത് - Aya 124](style/islamic/icons/mp3.png)
അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
( 125 ) ![മലയാളം - സ്വാഫാത്ത് - Aya 125 സ്വാഫാത്ത് - Aya 125](style/islamic/icons/mp3.png)
നിങ്ങള്‍ ബഅ്ലൈന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
( 126 ) ![മലയാളം - സ്വാഫാത്ത് - Aya 126 സ്വാഫാത്ത് - Aya 126](style/islamic/icons/mp3.png)
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
( 127 ) ![മലയാളം - സ്വാഫാത്ത് - Aya 127 സ്വാഫാത്ത് - Aya 127](style/islamic/icons/mp3.png)
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
( 128 ) ![മലയാളം - സ്വാഫാത്ത് - Aya 128 സ്വാഫാത്ത് - Aya 128](style/islamic/icons/mp3.png)
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
( 129 ) ![മലയാളം - സ്വാഫാത്ത് - Aya 129 സ്വാഫാത്ത് - Aya 129](style/islamic/icons/mp3.png)
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
سَلَامٌ عَلَىٰ إِلْ يَاسِينَ
( 130 ) ![മലയാളം - സ്വാഫാത്ത് - Aya 130 സ്വാഫാത്ത് - Aya 130](style/islamic/icons/mp3.png)
ഇല്യാസിന് സമാധാനം!
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
( 131 ) ![മലയാളം - സ്വാഫാത്ത് - Aya 131 സ്വാഫാത്ത് - Aya 131](style/islamic/icons/mp3.png)
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
( 132 ) ![മലയാളം - സ്വാഫാത്ത് - Aya 132 സ്വാഫാത്ത് - Aya 132](style/islamic/icons/mp3.png)
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ
( 133 ) ![മലയാളം - സ്വാഫാത്ത് - Aya 133 സ്വാഫാത്ത് - Aya 133](style/islamic/icons/mp3.png)
ലൂത്വും ദൂതന്മാരിലൊരാള് തന്നെ.
إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
( 134 ) ![മലയാളം - സ്വാഫാത്ത് - Aya 134 സ്വാഫാത്ത് - Aya 134](style/islamic/icons/mp3.png)
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
إِلَّا عَجُوزًا فِي الْغَابِرِينَ
( 135 ) ![മലയാളം - സ്വാഫാത്ത് - Aya 135 സ്വാഫാത്ത് - Aya 135](style/islamic/icons/mp3.png)
പിന്മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.
ثُمَّ دَمَّرْنَا الْآخَرِينَ
( 136 ) ![മലയാളം - സ്വാഫാത്ത് - Aya 136 സ്വാഫാത്ത് - Aya 136](style/islamic/icons/mp3.png)
പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
( 137 ) ![മലയാളം - സ്വാഫാത്ത് - Aya 137 സ്വാഫാത്ത് - Aya 137](style/islamic/icons/mp3.png)
തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്.
وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ
( 138 ) ![മലയാളം - സ്വാഫാത്ത് - Aya 138 സ്വാഫാത്ത് - Aya 138](style/islamic/icons/mp3.png)
രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ
( 139 ) ![മലയാളം - സ്വാഫാത്ത് - Aya 139 സ്വാഫാത്ത് - Aya 139](style/islamic/icons/mp3.png)
യൂനുസും ദൂതന്മാരിലൊരാള് തന്നെ.
إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ
( 140 ) ![മലയാളം - സ്വാഫാത്ത് - Aya 140 സ്വാഫാത്ത് - Aya 140](style/islamic/icons/mp3.png)
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ
( 141 ) ![മലയാളം - സ്വാഫാത്ത് - Aya 141 സ്വാഫാത്ത് - Aya 141](style/islamic/icons/mp3.png)
എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.
فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ
( 142 ) ![മലയാളം - സ്വാഫാത്ത് - Aya 142 സ്വാഫാത്ത് - Aya 142](style/islamic/icons/mp3.png)
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ
( 143 ) ![മലയാളം - സ്വാഫാത്ത് - Aya 143 സ്വാഫാത്ത് - Aya 143](style/islamic/icons/mp3.png)
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ
( 144 ) ![മലയാളം - സ്വാഫാത്ത് - Aya 144 സ്വാഫാത്ത് - Aya 144](style/islamic/icons/mp3.png)
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു.
فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ
( 145 ) ![മലയാളം - സ്വാഫാത്ത് - Aya 145 സ്വാഫാത്ത് - Aya 145](style/islamic/icons/mp3.png)
എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി
وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ
( 146 ) ![മലയാളം - സ്വാഫാത്ത് - Aya 146 സ്വാഫാത്ത് - Aya 146](style/islamic/icons/mp3.png)
അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.
وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ
( 147 ) ![മലയാളം - സ്വാഫാത്ത് - Aya 147 സ്വാഫാത്ത് - Aya 147](style/islamic/icons/mp3.png)
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.
فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ
( 148 ) ![മലയാളം - സ്വാഫാത്ത് - Aya 148 സ്വാഫാത്ത് - Aya 148](style/islamic/icons/mp3.png)
അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു.
فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ
( 149 ) ![മലയാളം - സ്വാഫാത്ത് - Aya 149 സ്വാഫാത്ത് - Aya 149](style/islamic/icons/mp3.png)
എന്നാല്‍ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക; നിന്റെ രക്ഷിതാവിന് പെണ്മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്.
أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ
( 150 ) ![മലയാളം - സ്വാഫാത്ത് - Aya 150 സ്വാഫാത്ത് - Aya 150](style/islamic/icons/mp3.png)
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?
أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
( 151 ) ![മലയാളം - സ്വാഫാത്ത് - Aya 151 സ്വാഫാത്ത് - Aya 151](style/islamic/icons/mp3.png)
അറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.
وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ
( 152 ) ![മലയാളം - സ്വാഫാത്ത് - Aya 152 സ്വാഫാത്ത് - Aya 152](style/islamic/icons/mp3.png)
അല്ലാഹു സന്തതികള്‍ക്കു ജന്മം നല്‍കിയിട്ടുണ്ടെന്ന്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
أَصْطَفَى الْبَنَاتِ عَلَى الْبَنِينَ
( 153 ) ![മലയാളം - സ്വാഫാത്ത് - Aya 153 സ്വാഫാത്ത് - Aya 153](style/islamic/icons/mp3.png)
ആണ്‍മക്കളെക്കാളുപരിയായി അവന് പെണ്മക്കളെ തെരഞ്ഞെടുത്തുവെന്നോ?
مَا لَكُمْ كَيْفَ تَحْكُمُونَ
( 154 ) ![മലയാളം - സ്വാഫാത്ത് - Aya 154 സ്വാഫാത്ത് - Aya 154](style/islamic/icons/mp3.png)
നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്?
أَفَلَا تَذَكَّرُونَ
( 155 ) ![മലയാളം - സ്വാഫാത്ത് - Aya 155 സ്വാഫാത്ത് - Aya 155](style/islamic/icons/mp3.png)
നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?
أَمْ لَكُمْ سُلْطَانٌ مُّبِينٌ
( 156 ) ![മലയാളം - സ്വാഫാത്ത് - Aya 156 സ്വാഫാത്ത് - Aya 156](style/islamic/icons/mp3.png)
അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ
( 157 ) ![മലയാളം - സ്വാഫാത്ത് - Aya 157 സ്വാഫാത്ത് - Aya 157](style/islamic/icons/mp3.png)
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ
( 158 ) ![മലയാളം - സ്വാഫാത്ത് - Aya 158 സ്വാഫാത്ത് - Aya 158](style/islamic/icons/mp3.png)
അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്.
سُبْحَانَ اللَّهِ عَمَّا يَصِفُونَ
( 159 ) ![മലയാളം - സ്വാഫാത്ത് - Aya 159 സ്വാഫാത്ത് - Aya 159](style/islamic/icons/mp3.png)
അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്!
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
( 160 ) ![മലയാളം - സ്വാഫാത്ത് - Aya 160 സ്വാഫാത്ത് - Aya 160](style/islamic/icons/mp3.png)
എന്നാല്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു.
فَإِنَّكُمْ وَمَا تَعْبُدُونَ
( 161 ) ![മലയാളം - സ്വാഫാത്ത് - Aya 161 സ്വാഫാത്ത് - Aya 161](style/islamic/icons/mp3.png)
എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
مَا أَنتُمْ عَلَيْهِ بِفَاتِنِينَ
( 162 ) ![മലയാളം - സ്വാഫാത്ത് - Aya 162 സ്വാഫാത്ത് - Aya 162](style/islamic/icons/mp3.png)
അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.
إِلَّا مَنْ هُوَ صَالِ الْجَحِيمِ
( 163 ) ![മലയാളം - സ്വാഫാത്ത് - Aya 163 സ്വാഫാത്ത് - Aya 163](style/islamic/icons/mp3.png)
നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.
وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ
( 164 ) ![മലയാളം - സ്വാഫാത്ത് - Aya 164 സ്വാഫാത്ത് - Aya 164](style/islamic/icons/mp3.png)
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.
وَإِنَّا لَنَحْنُ الصَّافُّونَ
( 165 ) ![മലയാളം - സ്വാഫാത്ത് - Aya 165 സ്വാഫാത്ത് - Aya 165](style/islamic/icons/mp3.png)
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്ക്കുന്നവര്.
وَإِنَّا لَنَحْنُ الْمُسَبِّحُونَ
( 166 ) ![മലയാളം - സ്വാഫാത്ത് - Aya 166 സ്വാഫാത്ത് - Aya 166](style/islamic/icons/mp3.png)
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.
وَإِن كَانُوا لَيَقُولُونَ
( 167 ) ![മലയാളം - സ്വാഫാത്ത് - Aya 167 സ്വാഫാത്ത് - Aya 167](style/islamic/icons/mp3.png)
തീര്‍ച്ചയായും അവര്‍ (സത്യനിഷേധികള്‍) ഇപ്രകാരം പറയാറുണ്ടായിരുന്നു:
لَوْ أَنَّ عِندَنَا ذِكْرًا مِّنَ الْأَوَّلِينَ
( 168 ) ![മലയാളം - സ്വാഫാത്ത് - Aya 168 സ്വാഫാത്ത് - Aya 168](style/islamic/icons/mp3.png)
പൂര്വ്വികന്മാരില് നിന്ന് ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍
لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ
( 169 ) ![മലയാളം - സ്വാഫാത്ത് - Aya 169 സ്വാഫാത്ത് - Aya 169](style/islamic/icons/mp3.png)
ഞങ്ങള്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരാവുക തന്നെ ചെയ്യുമായിരുന്നു.
فَكَفَرُوا بِهِ ۖ فَسَوْفَ يَعْلَمُونَ
( 170 ) ![മലയാളം - സ്വാഫാത്ത് - Aya 170 സ്വാഫാത്ത് - Aya 170](style/islamic/icons/mp3.png)
എന്നിട്ട് അവര്‍ ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവിശ്വസിക്കുകയാണ് ചെയ്തത്. അതിനാല്‍ അവര്‍ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും.
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ
( 171 ) ![മലയാളം - സ്വാഫാത്ത് - Aya 171 സ്വാഫാത്ത് - Aya 171](style/islamic/icons/mp3.png)
ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്.
إِنَّهُمْ لَهُمُ الْمَنصُورُونَ
( 172 ) ![മലയാളം - സ്വാഫാത്ത് - Aya 172 സ്വാഫാത്ത് - Aya 172](style/islamic/icons/mp3.png)
തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
وَإِنَّ جُندَنَا لَهُمُ الْغَالِبُونَ
( 173 ) ![മലയാളം - സ്വാഫാത്ത് - Aya 173 സ്വാഫാത്ത് - Aya 173](style/islamic/icons/mp3.png)
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും.
فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
( 174 ) ![മലയാളം - സ്വാഫാത്ത് - Aya 174 സ്വാഫാത്ത് - Aya 174](style/islamic/icons/mp3.png)
അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
( 175 ) ![മലയാളം - സ്വാഫാത്ത് - Aya 175 സ്വാഫാത്ത് - Aya 175](style/islamic/icons/mp3.png)
നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
أَفَبِعَذَابِنَا يَسْتَعْجِلُونَ
( 176 ) ![മലയാളം - സ്വാഫാത്ത് - Aya 176 സ്വാഫാത്ത് - Aya 176](style/islamic/icons/mp3.png)
അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്?
فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنذَرِينَ
( 177 ) ![മലയാളം - സ്വാഫാത്ത് - Aya 177 സ്വാഫാത്ത് - Aya 177](style/islamic/icons/mp3.png)
എന്നാല്‍ അത് അവരുടെ മുറ്റത്ത് വന്ന് ഇറങ്ങിയാല്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
( 178 ) ![മലയാളം - സ്വാഫാത്ത് - Aya 178 സ്വാഫാത്ത് - Aya 178](style/islamic/icons/mp3.png)
(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
وَأَبْصِرْ فَسَوْفَ يُبْصِرُونَ
( 179 ) ![മലയാളം - സ്വാഫാത്ത് - Aya 179 സ്വാഫാത്ത് - Aya 179](style/islamic/icons/mp3.png)
നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ
( 180 ) ![മലയാളം - സ്വാഫാത്ത് - Aya 180 സ്വാഫാത്ത് - Aya 180](style/islamic/icons/mp3.png)
പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്!
وَسَلَامٌ عَلَى الْمُرْسَلِينَ
( 181 ) ![മലയാളം - സ്വാഫാത്ത് - Aya 181 സ്വാഫാത്ത് - Aya 181](style/islamic/icons/mp3.png)
ദൂതന്മാര്ക്കു സമാധാനം!
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
( 182 ) ![മലയാളം - സ്വാഫാത്ത് - Aya 182 സ്വാഫാത്ത് - Aya 182](style/islamic/icons/mp3.png)
ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!